Pages

.FLASH NEWS ഗ്രാമവാര്‍ത്തയിലേക്ക് വാര്‍ത്ത കള്‍ അയക്കുന്നതിന്akmmobiles@gmail.com,sabirvadanappally@gmail.com,ഈ അഡ്രസ്സില്‍ ഇ മെയില്‍ അയക്കുകa,

Monday, December 7, 2015

തൃപ്രയാര്‍ ഏകാദശി ഇന്ന് ആഘോഷിക്കും.
തൃപ്രയാര്‍ : മധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തൃപ്രയാര്‍ ഏകാദശിയോടെയാണ്. ഏകാദശിക്കുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ എട്ടിന് തുടങ്ങുന്ന ശീവേലിയില്‍ മുപ്പതിലേറെ ആനകള്‍ അണിനിരക്കും. ദേവസ്വം ബോര്‍ഡ് അച്യുതന്‍കുട്ടി ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റും. പഴുവില്‍ രഘു മാരാരുടെ പ്രാമാണികത്വത്തിലുള്ള പഞ്ചാരി മേളം എഴുന്നള്ളിപ്പിന് അകമ്പടിയാകും. ഉച്ചയ്ക്ക് പടിഞ്ഞാറെ നടപ്പുരയില്‍ മേളം കൊട്ടിക്കലാശിക്കും.
12.30 ന് കാളഹസ്തി ദുര്‍ഗ്ഗപ്രസാദ്, തിരുക്കടിയൂര്‍ ടി.ജി. ബാബു, വി.എം. പളനിവേല്‍ എന്നിവര്‍ നയിക്കുന്ന സ്‌പെഷല്‍ നാദസ്വര കച്ചേരി അരങ്ങേറും. രണ്ടിന് മുരിയാട് മുരളീധരന്റെ ഓട്ടന്‍തുള്ളല്‍.
3.30ന് കാഴ്ചശ്ശീവേലി, ആറിന് എടനാട് കെ.പി. രാമചന്ദ്രന്റെ പാഠകം എന്നിവ ഉണ്ടാകും. ഏഴിന് നടി രചന നാരായണന്‍കുട്ടി നയിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 11ന് വിളക്കിനെഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് വെടിക്കെട്ട്.
ദ്വാദശി ദിവസമായി നാളെ പുലര്‍ച്ചെ രണ്ടിന് കുനിശ്ശേരി അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം. നാലിന് ദ്വാദശി പണ സമര്‍പ്പണം, രാവിലെ എട്ടിന് ദ്വാദശി ഊട്ട് എന്നിവക്കുശേഷം ഒന്‍പതിന് നട അടയ്ക്കും.

No comments:

Post a Comment