Pages

.FLASH NEWS ഗ്രാമവാര്‍ത്തയിലേക്ക് വാര്‍ത്ത കള്‍ അയക്കുന്നതിന്akmmobiles@gmail.com,sabirvadanappally@gmail.com,ഈ അഡ്രസ്സില്‍ ഇ മെയില്‍ അയക്കുകa,

Sunday, October 23, 2016

ചാവക്കാട് ഗവണ്മെന്റ് ഹൈസ്കൂൾ കുറ്റക്കാർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ  കർശന നടപടി യെടുക്കണമെന്ന് എം.എസ്.എഫ്

ചാവക്കാട് : ചാവക്കാട് ഗവ. ഹൈ സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളെ കൊണ്ട് മണിക്കൂറുകളോളം ബാനർ പിടിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ  കർശന നടപടി യെടുക്കണമെന്ന് എം.എസ്.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു.നഗരസഭ കൗൺസിലർ, സ്കൂൾ പ്രിൻസിപ്പാൾ,പി.ടി.എ ഭാരവാഹികൾ അട ക്കമുളള ഉത്തരവാദിത്വപ്പെട്ട വ്യക്തികൾ  പങ്കെടുത്ത വേദിയിൽ വിദ്യാർത്ഥിനികളെ കൊണ്ട്  ബാനർ പിടിപ്പിച്ചത് ഏറെ ലജ്ജാ കരവും ബാലപീഠനവുമാണെന്ന് യോഗം കുറ്റപ്പെ ടുത്തി. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.എം. മനാഫ് യോഗം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അലി അകലാട് മുഖ്യ പ്രഭാഷണം നടത്തി ട്രഷറർ ഷജീർ പുന്ന, എം.എസ്.എഫ് ജില്ല വൈസ്. പ്രസിഡന്റ് അഫ്സൽ യൂസഫ് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

msf ഗുരുവായൂര്‍ മ‌ണ്ഡ‌ലം ഭാര‌വാഹിക‌ള്‍ 
______________________________________
പ്ര‌സിഡ‌ന്റ് : അന്‍വ‌ര്‍ അസീസ് കടപ്പുറം           
വൈസ്.പ്ര‌സിഡ‌ന്റുമാര്‍ : ആരിഫ് പാല‌യൂർ,റാഷിദ് വ‌ട‌ക്കേകാട്, നാഫിഹ് ഏങ്ങ‌ണ്ടിയൂര്‍

ജ‌ന:സെക്ര‌ട്ട‌റി : ഷംനാദ് പ‌ള്ളിപ്പാട്ട് 
പുന്ന‌യൂര്‍ക്കുളം

സെക്ര‌ട്ട‌റി : സ‌ഗീര്‍ ഒരുമ‌ന‌യൂര്‍
                    :ഫാസില്‍ പുന്ന‌യൂര്‍
                    :ഷ‌റ‌ഫുദ്ദീന്‍ ക‌ട‌പ്പുറം
                    :റ‌മീസ് വടക്കേകാട്

ട്ര‌ഷ‌റ‌ര്‍ : റിയാസ് പുന്ന‌യൂര്‍

ചികിത്സാസഹായം വിതരണം ചെയ്തു.

വാടാനപ്പള്ളി : തളിക്കുളം,   വലപ്പാട്, നാട്ടിക, ഗ്രാമപഞ്ചായത്തുകളിലെ രോഗികൾക്ക് സംസ്‌ഥാന സർക്കാരിന്റെ ചികിത്സാസഹായമായ എട്ടേമുക്കാൽ ലക്ഷം രൂപ വിതരണം ചെയ്തു. സ്‌ഥലം എംഎൽഎ ഗീത ഗോപി മുഖേന സർക്കാരിന് സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചാണ് സഹായധനം അനുവദിച്ചത്.
വലപ്പാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഗീത ഗോപി എംഎൽഎ വിതരണം ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് മാസ്റ്റർ അധ്യക്ഷനായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.സുഭാഷിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം.അബ്ദുൾ മജീദ്, ഷിജിത്ത്, ജയഭാരതി ഭാസ്കരൻ, കൃഷ്ണവേണി പ്രമോദ്, തുളസി സന്തോഷ് എന്നിവർ പങ്കെടുത്തു.

തൃപ്രയാർ : വലപ്പാട് വീടിന് നേര്‍ക്ക് ആക്രമണം. വലപ്പാട് എടമന റോഡില്‍ കൊച്ചത്ത് ശ്രീലാലിന്റെ വീടിനു നേര്‍ക്കാണ് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ബിയര്‍ കുപ്പി എറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ മഴയുള്ള സമയത്തായിരുന്നു ആക്രമണം. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ യുവാക്കള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പോലീസില്‍ പരാതി നല്‍കി. പോലീസ് അനേഷണം ആരംഭിച്ചു.

Monday, December 7, 2015

തൃപ്രയാര്‍ ഏകാദശി ഇന്ന് ആഘോഷിക്കും.
തൃപ്രയാര്‍ : മധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തൃപ്രയാര്‍ ഏകാദശിയോടെയാണ്. ഏകാദശിക്കുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ എട്ടിന് തുടങ്ങുന്ന ശീവേലിയില്‍ മുപ്പതിലേറെ ആനകള്‍ അണിനിരക്കും. ദേവസ്വം ബോര്‍ഡ് അച്യുതന്‍കുട്ടി ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റും. പഴുവില്‍ രഘു മാരാരുടെ പ്രാമാണികത്വത്തിലുള്ള പഞ്ചാരി മേളം എഴുന്നള്ളിപ്പിന് അകമ്പടിയാകും. ഉച്ചയ്ക്ക് പടിഞ്ഞാറെ നടപ്പുരയില്‍ മേളം കൊട്ടിക്കലാശിക്കും.
12.30 ന് കാളഹസ്തി ദുര്‍ഗ്ഗപ്രസാദ്, തിരുക്കടിയൂര്‍ ടി.ജി. ബാബു, വി.എം. പളനിവേല്‍ എന്നിവര്‍ നയിക്കുന്ന സ്‌പെഷല്‍ നാദസ്വര കച്ചേരി അരങ്ങേറും. രണ്ടിന് മുരിയാട് മുരളീധരന്റെ ഓട്ടന്‍തുള്ളല്‍.
3.30ന് കാഴ്ചശ്ശീവേലി, ആറിന് എടനാട് കെ.പി. രാമചന്ദ്രന്റെ പാഠകം എന്നിവ ഉണ്ടാകും. ഏഴിന് നടി രചന നാരായണന്‍കുട്ടി നയിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 11ന് വിളക്കിനെഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് വെടിക്കെട്ട്.
ദ്വാദശി ദിവസമായി നാളെ പുലര്‍ച്ചെ രണ്ടിന് കുനിശ്ശേരി അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം. നാലിന് ദ്വാദശി പണ സമര്‍പ്പണം, രാവിലെ എട്ടിന് ദ്വാദശി ഊട്ട് എന്നിവക്കുശേഷം ഒന്‍പതിന് നട അടയ്ക്കും.ചരിത്രത്തെ തിരിച്ചു പിടിക്കുന്നതാകണം സാമൂഹ്യ പ്രവർത്തനം : ബാലചന്ദ്രൻ വടക്കേടത്ത്.
തൃപ്രയാർ : കോർപ്പറേറ്റ് ശക്തികൾ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ചരിത്ര ബോധത്തിന്റെ അഭാവം നിലനിൽക്കുന്നു വെന്നും ,സാമൂഹിക പ്രവർത്തനം എന്നുപറയുന്നത് ചരിത്ര നിർമ്മാണ മാണെന്നും. നിലനിൽക്കുന്ന ചരിത്രത്തെ നവീകരിക്കുകയും അതിലൂടെ പുതിയ ചരിത്രം നിർമ്മിക്കുകയാണ് സാമൂഹ്യ പ്രവർത്തകർ ചെയ്യേണ്ടത് എന്നും രാഷ്ട്രീയ നിരീക്ഷകനും ,നിരൂപകനും എഴുത്തുകാരുമായ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു .തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷനിൽ കഴിഞ്ഞ ഏഴു ദിവസമായി നടന്ന പഠന ക്യാമ്പും ,ബോധവൽക്കരണ സർവ്വെയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് .തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ.യദുകൃഷ്ണ അദ്യക്ഷത വഹിച്ചു .കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാഥിതി യായിരുന്നു .